16 റൺസ് വിജയവുമായി കടന്ന് കൂടി ന്യൂസിലാണ്ട്

Newzealand

നെതര്‍ലാണ്ട്സിനെതിരെ ആദ്യ ടി20യിൽ വിജയം നേടിയെങ്കിലും ന്യൂസിലാണ്ട് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയാണ് ആതിഥേയര്‍ പരാജയത്തിലേക്ക് വീണത്. ബാറ്റിംഗിൽ മാര്‍ട്ടിന്‍ ഗപ്ടിൽ(45), ജെയിംസ് നീഷം(32) എന്നിവരോടൊപ്പം വാലറ്റത്തിൽ 10 പന്തിൽ 19 റൺസ് നേടിയ ഇഷ് സോധിയുടെ ഇന്നിംഗ്സ് ആണ് ന്യൂസിലാണ്ടിനെ 148/7 എന്ന സ്കോറിലേക്ക് എത്തിച്ചത്.

നെതര്‍ലാണ്ട്സ് നിരയിൽ ബാസ് ഡി ലീഡ് മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരിൽ നിന്ന് താരത്തിന് പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 132 റൺസിൽ 19.3 ഓവറിൽ അവസാനിക്കുകയായിരുന്നു. 20 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആയിരുന്നു നെതര്‍ലാണ്ട്സിന്റെ രണ്ടാം ടോപ് സ്കോറര്‍.

ന്യൂസിലാണ്ടിനായി ബ്ലെയര്‍ ടിക്നര്‍ നാലും ബെന്‍ സീര്‍സ് മൂന്നും വിക്കറ്റ് നേടിയാണ് നെതര്‍ലാണ്ട്സിന്റെ നടുവൊടിച്ചത്. 15/3 എന്ന നിലയിലേക്ക് വീണ ടീമിനെ ബാസിന്റെ പ്രകടനം ആണ് മുന്നോട്ട് നയിച്ചത്. 16 റൺസ് വിജയത്തോടെ ന്യൂസിലാണ്ട് പരമ്പരയിൽ മുന്നിലെത്തി.