ടീം ഫിസോയോ ഉള്‍പ്പെടെ ആറ് ന്യൂസിലാണ്ട് താരങ്ങള്‍ ബയോ ബബിള്‍ ലംഘനം നടത്തിയെന്ന ഇന്ത്യയുടെ ആരോപണം തള്ളി ഐസിസി. ക്വാറന്റീന്‍ സമയം കഴിഞ്ഞ ശേഷം അനുമതിച്ച പരിധിയിൽ വരുന്ന ഗോള്‍ഫ് കോഴ്സിലേക്കാണ് താരങ്ങള്‍ സന്ദര്‍ശനം നടത്തിയതെന്നാണ് ഐസിസി പറയുന്നത്. ഏജീസ് ബൗള്‍ സമുച്ചതയത്തിന്റെ പരിധിയിൽ തന്നെയാണ് ഈ ഗോള്‍ഫ് കോഴ്സ് വരുന്നത്.
ക്വാറന്റീന്‍ കാലം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇന്ത്യന്‍ ടീമിനും അനുമതി വാങ്ങി ഇത്തരം ബയോ സുരക്ഷിതമായ പരിധിയ്ക്കുള്ളിൽ വരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഐസിസി അറിയിച്ചു. ഹാംഷയര്‍ കൗണ്ടി ചീഫ് റോഡ് ബ്രാന്‍സ്ഗ്രൂവ് പറഞ്ഞതും ഈ വാര്‍ത്ത ശരിയാണെങ്കിൽ ആവശ്യമായ അനുമതി വാങ്ങിയാകും ന്യൂസിലാണ്ട് അത്തരത്തിൽ പോയിട്ടുണ്ടാവുയെന്നാണ്.
താന്‍ ഇപ്പോള്‍ ഗ്രൗണ്ടിൽ ഇല്ലത്തതിനാൽ ഇതിന്മേൽ ആധികാരികമായി ഒന്നും പറയാനാകില്ലെന്നും എന്നാൽ വാര്‍ത്ത സത്യമെങ്കിൽ അനുമതി നേടിയിട്ടാവും ഈ സംഘം ഗോള്‍ഫ് കോഴ്സ് സന്ദര്‍ശിച്ചതെന്ന് റോഡ് വ്യക്തമാക്കി. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി ഇംഗ്ലണ്ട് ബോര്‍ഡ് ഒരുക്കിയിരുന്ന ബയോ ബബിളിൽ നിന്ന് ഐസിസിയുടെ ബയോ ബബിളിലേക്ക് ന്യൂസിലാണ്ട് തിങ്കളാഴ്ചയാണ് മാറിയത്.