മികച്ച തുടക്കത്തിന് ശേഷം ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

ശ്രീലങ്കയെ 355 റൺസിന് ഒതുക്കിയ ശേഷം ക്രൈസ്റ്റ്ചര്‍ച്ചിൽ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവൺ കോൺവേയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 67 റൺസ് നേടിയെങ്കിലും കോൺവേയെ അസിത ഫെര്‍ണാണ്ടോ പുറത്താക്കുകയായിരുന്നു.

30 റൺസായിരുന്നു താരം നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം കെയിന്‍ വില്യംസണിന്റെ വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. ഒരു റൺസ് നേടിയ താരത്തെ ലഹിരു കുമരയാണ് പുറത്താക്കിയത്. 67/0 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് 70/2 എന്ന നിലയിലേക്ക് വീണപ്പോള്‍ 36 റൺസുമായി ടോം ലാഥം ബാറ്റ് ചെയ്യുകയാണ്.