കീഴടങ്ങാറായിട്ടില്ല!!! ന്യൂസിലാണ്ട് പൊരുതും – അജാസ് പട്ടേൽ

Sports Correspondent

Nzban
Download the Fanport app now!
Appstore Badge
Google Play Badge 1

സിൽഹെറ്റ് ടെസ്റ്റിന്റെ അവസാന ദിവസം വെറും 3 വിക്കറ്റ് മാത്രം അവശേഷിക്കുമ്പോള്‍ ന്യൂസിലാണ്ട് വിജയത്തിനായി ഇനിയും 219 റൺസ് നേടണം. എന്നാൽ പൊരുതി നിൽക്കുവാന്‍ ന്യൂസിലാണ്ട് ശ്രമിക്കുമെന്നാണ് വാലറ്റത്തിലെ താരം അജാസ് പട്ടേൽ അവകാശപ്പെടുന്നത്.

മത്സരം ബംഗ്ലാദേശ് വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ഡാരിൽ മിച്ചല്‍ 44 റൺസുമായി പൊരുതി നിൽക്കുന്നത് മാത്രമാണ് ന്യൂസിലാണ്ടിന്റെ പ്രതീക്ഷ. അവസാന ദിവസം ഇഷ്ടം പോലെ സമയം ക്രീസിൽ ചെലവഴിച്ച് പിടിച്ച് നിൽക്കുവാന്‍ ന്യൂസിലാണ്ട് ശ്രമിക്കുമെന്നാണ് അജാസ് പട്ടേൽ പറയുന്നത്.

ഡാരിൽ മിച്ചലിനൊപ്പം ഇഷ് സോധിയാണ് ക്രീസിലുള്ളത്. താരത്തിനും മികച്ച രീതിയിൽ ബാറ്റ് ചലിപ്പിക്കാനാകുമെന്നത് മറക്കരുതെന്നും തങ്ങളുടെ മുഴുവന്‍ ശേഷിയും എടുത്ത് ന്യൂസിലാണ്ട് ചെറുത്ത്നില്പുയര്‍ത്തുമെന്ന് അജാസ് പട്ടേൽ വ്യക്തമാക്കി.