കോൺവേ – വില്യംസൺ കൂട്ടുകെട്ടിന് ശേഷം ന്യൂസിലാണ്ടിന് തകര്‍ച്ച

Conwaywilliamson

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറിൽ ഫിന്‍ അല്ലനെ നഷ്ടമായ ശേഷം ന്യൂസിലാണ്ടിനെ കെയിന്‍ വില്യംസൺ – ഡെവൺ കോൺവേ കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് ടീം തകരുകയായിരുന്നു. 49.5 ഓവറിൽ 261 റൺസാണ് ന്യൂസിലാണ്ട് നേടിയത്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 181 റൺസ് കൂട്ടുകെട്ടിന് ശേഷം തകര്‍ച്ച നേരിട്ട് ന്യൂസിലാണ്ട്. 183/1 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് 220/7 എന്ന നിലയിലേക്ക് വീണു. കോൺവേ 92 പന്തിൽ 101 റൺസ് നേടിയപ്പോള്‍ കെയിന്‍ വില്യംസൺ 85 റൺസ് നേടി പുറത്തായി.

മിച്ചൽ സാന്റനര്‍ അവസാന ഓവറുകളിൽ പൊരുതി നിന്ന് 37 റൺസ് നേടിയാണ് ന്യൂസിലാണ്ടിനെ 261 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് നവാസ് നാല് വിക്കറ്റ് നേടി.