രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ വൻ വിജയം നേടി ന്യൂസിലൻഡ് വനിതകൾ

Newsroom

അഹമ്മദാബാദ്, ഒക്ടോബർ 27 – പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീം ഇന്ത്യയ്‌ക്കെതിരെ 76 റൺസിൻ്റെ നിർണായക വിജയം നേടി, പരമ്പര 1-1 ന് സമനിലയിലാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 259/9 എന്ന മികച്ച സ്കോർ ഉയർത്തി. 86 പന്തിൽ 79 റൺസുമായി ക്യാപ്റ്റൻ സോഫി ഡിവിനും 58 റൺസുമായി സൂസി ബേറ്റ്‌സും ന്യൂസിലൻഡിനായി മികച്ചു നിന്നു.

1000709885

ഇന്ത്യക്കായി രാധാ യാദവ് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും ന്യൂസിലൻഡിൻ്റെ ബാറ്റർമാർ മികച്ച സ്കോറിൽ എത്തി‌

പ്രധാന താരങ്ങളായ സ്മൃതി മന്ദാനയും ഷഫാലി വർമയും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ ചേസ് തുടക്കത്തിലേ പാളി. ഹർമൻപ്രീത് കൗറും (24) രാധാ യാദവും (48) പൊരുതിയെങ്കിലും ലിയ തഹുഹു (3/42), സോഫി ഡിവൈൻ (3/27) എന്നിവരുടെ അച്ചടക്കമുള്ള ന്യൂസിലൻഡ് ബൗളിംഗ് ഇന്ത്യയെ തടഞ്ഞു. ഇന്ത്യ 47.1 ഓവറിൽ 183 റൺസിന് പുറത്തായി.

പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 29 ന് നടക്കും.