ദക്ഷിണാഫ്രിക്ക 242 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിനും ബാറ്റിംഗ് തകര്‍ച്ച

Sports Correspondent

ചെറുത്ത്നില്പില്ലാതെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് രണ്ടാം ദിവസം തുടക്കത്തിൽ തന്നെ അവസാനിച്ചപ്പോള്‍ ഹാമിള്‍ട്ടണിൽ ന്യൂസിലാണ്ടിനും ബാറ്റിംഗ് തകര്‍ച്ച. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക 242 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇന്നലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 70 റൺസ് നേടി 220/6 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ചുവെങ്കിലും ഇന്ന് ഏഴ് റൺസ് കൂട്ടിചേര്‍ക്കുന്നതിനിടയിൽ 38റൺസ്നേടിയ വോൺ ബെര്‍ഗിനെ ആണ് ടീമിന് ആദ്യം നഷ്ടമായത്. വില്യം ഒറൗര്‍ക്ക് ഇന്ന് നേടിയ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയപ്പോള്‍ 64 റൺസ് നേടിയ റുവാന്‍ ഡി സ്വാര്‍ഡടും താരത്തിന് ഇരയായി.

മറപുടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 64 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയിട്ടുള്ളത്. 43 റൺസ് നേടിയ കെയിന്‍ വില്യംസൺ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ലാഥം 40 റൺസും വിൽ യംഗ് 36 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ഡെയിന്‍ പീഡെട് നാലും ഡെയിന്‍ പാറ്റേര്‍സൺ രണ്ടും വിക്കറ്റ് നേടി.