വെസ്റ്റിന്‍ഡീസ് ടീമിന് ഇതുവരെ ഏകദിന ഫോര്‍മാറ്റിൽ ശരിയായ റിഥം കണ്ടെത്താനായിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് വെസ്റ്റിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരന്‍. ഇതിൽ ആദ്യം ടീം ശ്രമിക്കേണ്ടത് 50 ഓവര്‍ ബാറ്റ് ചെയ്യുക എന്നതാണെന്നും താരം കൂട്ടിചേര്‍ത്തു.
അടുത്തിടെ ബംഗ്ലാദേശിനോട് ഏകദിന പരമ്പര 3-0ന് വെസ്റ്റിന്‍ഡീസ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റ്, ടി20 പരമ്പര വിജയിച്ചുവെങ്കിലും ഏകദിനത്തിൽ ടീം നിഷ്പ്രഭമാകുകയായിരുന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







