ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ എന്ന നിലയില്‍ താന്‍ യാതൊരു വിധ സാമ്പത്തിക നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്ന് അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബിസിസിഐ ഓംബുഡ്സ്മാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കവെയാണ് സച്ചിന്‍ ഇപ്രകാര്യം മറുപടി നല്‍കിയത്.
മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരമെന്ന നിലയില്‍ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് വരികയാണെന്നും ഫ്രാഞ്ചൈസി തന്നെ ഒരു തരത്തിലും ജോലിക്കാരനായി നിയമിച്ചിട്ടില്ലെന്നുമാണ് സച്ചിന്‍ നല്‍കിയ വിശദീകരണം. അതിനാല്‍ തന്നെ ബിസിസിഐയുടെ താല്പര്യങ്ങളുടെ വൈരുദ്ധ്യമെന്ന വിഷയത്തെ ഇത് ലംഘിക്കുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.
താന്‍ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അംഗമാകുന്നത് 2015ല്‍ ആണ്. അതേ സമയം താന്‍ മുംബൈയുടെ ഐക്കണ്‍ താരമാണെന്നത് ബിസിസിഐയ്ക്ക് അറിയാവുന്ന കാര്യമാണ്. തുടരന്വേഷണത്തിനു തന്റെ നിയമ സഹായികളുമായി വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് താന്‍ തയ്യാറാെണെന്നും സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്.