തന്നെ സംബന്ധിച്ച് ക്രിക്കറ്റില്‍ ബിഗ് 3 എന്നൊരു സംഭവം ഇല്ല – പുതിയ ഐസിസി ചെയര്‍മാന്‍

ഐസിസിയുടെ പുതിയ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രെഗ് ബാര്‍ക്ലേ പറയുന്നത് തനിക്ക് ബിഗ് 3 എന്ന ക്രിക്കറ്റിലെ ആശയം തന്നെയില്ല എന്നാണ്. ക്രിക്കറ്റിലെ ഭീമന്മാരായ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരെ വിശേഷിപ്പിച്ചിരുന്നത് ബിഗ് 3 എന്ന രീതിയിലാണ്. എന്നാല്‍ അത്തരം ഒരു കാഴ്ചപ്പാട് തനിക്കില്ല എന്നാണ് ഗ്രെഗ് പറയുന്നത്.

എല്ലാ അംഗങ്ങളെയും ഒരു പോലെ പരിഗണിക്കുക എന്നതാണ് ഐസിസി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ലക്ഷ്യമെന്നും ഗ്രെഗ് വ്യക്തമാക്കി. ഓരോ അംഗങ്ങളുടെയും വിഷമങ്ങളും പ്രതിസന്ധികളും വിവിധ തരത്തിലുള്ളതാണ് എന്ന് താന്‍ മനസ്സിലാക്കുന്നുണ്ടെന്നും അത് പോലെ തന്നെ വലിയ രാജ്യങ്ങള്‍ക്ക് വരുമാനത്തിലും ഹോസ്റ്റിംഗിലും ഐസിസിയ്ക്ക് കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെങ്കിലും ബിഗ് 3 എന്ന ആശയം തെറ്റാണ് എന്ന് ഗ്രെഗ് ബാര്‍ക്ലേ സൂചിപ്പിച്ചു.