ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുറക്കുന്നത് ചർച്ച ചെയ്തില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ

Photo : Twitter/@BCCI

ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുറക്കുന്നത് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ദുമൽ. ലോകത്താകമാനം പല സ്പോർട്സ് ടീമുകളും തങ്ങളുടെ താരങ്ങളുടെ ശമ്പളം കുറച്ചിരുന്നു.

കൊറോണ വൈറസ് ബാധ മൂലം എന്ത് തീരുമാനമെടുത്താലും അത് എല്ലാവരുടെയും താല്പര്യങ്ങൾ പരിഗണിച്ചായിരിക്കുമെന്നും ബി.സി.സി.ഐ ട്രെഷറർ വ്യക്തമാക്കി. ഇപ്പോഴത്തെ അവസ്ഥ ബി.സി.സി.ഐയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും എന്നാൽ ആരെയും ബാധിക്കാത്ത തരത്തിൽ ഇത് കൈകാര്യം ചെയ്യുമെന്നും ബി.സി.സി.ഐ ട്രെഷറർ അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ അടക്കം പല കായിക താരങ്ങളും കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ ശമ്പളം കുറക്കാൻ തയ്യാറായിരുന്നു. നിലവിൽ ഏപ്രിൽ 15ലേക്ക് നീട്ടിവെച്ച ഐ.പി.എൽ നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ ബി.സി.സി.ഐക്ക് കടുത്ത നഷ്ട്ടമുണ്ടാകും. ഏപ്രിലിൽ നടത്തുന്നതിന് പകരം ഐ.പി.ൽ മറ്റൊരു സമയത്ത് നടത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ സാഞ്ചോ രണ്ടാമത് ഒന്ന് ആലോചിക്കില്ല”
Next articleമെസ്സി ആണ് ശമ്പളം കുറയ്ക്കാൻ ആദ്യ സമ്മതിച്ചത് എന്ന് ബാഴ്സലോണ പ്രസിഡന്റ്