മെസ്സി ആണ് ശമ്പളം കുറയ്ക്കാൻ ആദ്യ സമ്മതിച്ചത് എന്ന് ബാഴ്സലോണ പ്രസിഡന്റ്

- Advertisement -

ബോർഡിനെതിരായ മെസ്സിയുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ബാഴ്സലോണ പ്രസിഡന്റ് ബാർതൊമിയു രംഗത്ത്. ബാഴ്സലോണ താരങ്ങൾ അവരുടെ വേതനത്തിന്റെ 72% കുറയ്ക്കാൻ തയ്യാറായതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ ബോർഡ് താരങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയതിനെതിരെ മെസ്സി രംഗത്ത് എത്തിയിരുന്നു.

ഇപ്പോൾ മെസ്സിയെ പ്രശംസിച്ചാണ് ബാഴ്സലോണ പ്രസിഡന്റ് എത്തിയിരിക്കുന്നത്. കൊറോണ സംബന്ധിച്ച പ്രശ്നങ്ങൾ എല്ലാം ആരംഭിക്കുന്ന സമയത്ത് തന്നെ മെസ്സി ശമ്പളം കുറയ്ക്കാൻ സമ്മതിച്ചിരുന്നു എന്ന് ബാർതൊമിയു പറഞ്ഞു. മെസ്സി അടങ്ങുന്ന ബാഴ്സലോണയുടെ ക്യാപ്റ്റന്മാരാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ട് വെച്ചത് എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു.

Advertisement