“മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ സാഞ്ചോ രണ്ടാമത് ഒന്ന് ആലോചിക്കില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോയെ സൈൻ ചെയ്യണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെർബറ്റോവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫറുമായി ചെന്നാൽ സാഞ്ചോ രണ്ടാമത് ഒന്ന് ആലോചിക്കാതെ യുണൈറ്റഡിനൊപ്പം വരും എന്നും ബെർബ പറയുന്നു. ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കളിക്കാൻ ഏതു യുവതാരവും ആഗ്രഹിക്കും. ബെർബ പറഞ്ഞു.

സോൾഷ്യാർ അത്തരത്തിൽ ഒരു യുവനിരയെ ആണ് വളർത്തി കൊണ്ടു വരുന്നത്. സാഞ്ചോ യുണൈറ്റഡിന് വലിയ മുതൽകൂട്ടാകും എന്നും ബെർബ പറയുന്നു. അഭ്യൂഹങ്ങൾ അനുസരിച്ച് സാഞ്ചോയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മുന്നിൽ ഉള്ളത്. വൈരികളായ ചെൽസിയെയും ലിവർപൂളിനെയും മറികടന്ന ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയെ യുണൈറ്റഡ് സ്വന്തമാക്കിയേക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇതുവരെ ഡോർട്മുണ്ടിനായി 69 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 33 അസിസ്റ്റും സാഞ്ചോ നേടിയിട്ടുണ്ട്.

Previous articleമാഴ്സയുടെ മുൻ പ്രസിഡന്റ് ആയിരുന്ന പാപെ ദിയുഫ് കൊറോണ ബാധിച്ച് മരണപ്പെട്ടു
Next articleക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുറക്കുന്നത് ചർച്ച ചെയ്തില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ