2021 ടി20 ലോകകപ്പിന് യോഗ്യത മത്സരങ്ങളില്ല

Sports Correspondent

2021 ടി20 ലോകകപ്പിന് യോഗ്യത മത്സരങ്ങളുണ്ടാകില്ലെന്ന് അറിയിച്ച് ഐസിസി. ഇതോടെ ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് ടി20 യോഗ്യത മത്സരങ്ങള്‍ ചിലപ്പോള്‍ അവസാനത്തെ യോഗ്യത ടൂര്‍ണ്ണമെന്റായേക്കാം ടി20 ലോകകപ്പിനുള്ളത്. അല്ലാത്ത പക്ഷം ഐസിസി പിന്നീട് തീരുമാനം മാറ്റുമോയെന്നത് കണ്ടറിയേണ്ടതാണ്. ഇതോടെ പ്രാദേശിക ഫൈനലില്‍ എത്തുന്ന ടീമുകള്‍ നേരിട്ട് ടി20 ലോകകപ്പ് യോഗ്യത ഉറപ്പാക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍.

അസോസ്സിയേറ്റ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഒരു വലിയ ടൂര്‍ണ്ണമെന്റായിരുന്നു ഇതുവരെ യോഗ്യത മത്സരങ്ങള്‍ അതാണ് ഇല്ലാതെയാകുന്നത്. പുതിയ സംവിധാനം പ്രകാരം പ്രാദേശിക സൂപ്പര്‍ 12 ഘട്ടത്തില്‍ വിജയിക്കുന്ന ആറ് ടീമുകള്‍ക്ക് യോഗ്യത ഉറപ്പാക്കാം. ഈ ആറ് ടീമുകള്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പം രണ്ട് ഗ്രൂപ്പായി പിരിഞ്ഞ് അവയില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മറ്റ് ടോപ് എട്ട് ടീമുകള്‍ക്കൊപ്പം ലോകകപ്പിലെ സൂപ്പര്‍ 12 ടീമുകള്‍ക്കൊപ്പം മത്സരിക്കാനെത്തും.