പാരീസ് മാസ്റ്റേഴ്സിൽ ജ്യോക്കോവിച്ച്, സ്റ്റിസിപാസ്, ദിമിത്രോവ് ക്വാർട്ടർ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി 1000 പാരീസ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിൽ കടന്നു പ്രമുഖ താരങ്ങൾ. ഒന്നാം സീഡ് താരമായ നൊവാക് ജ്യോക്കോവിച്ച് ബ്രിട്ടീഷ് താരം കെയിൽ എഡ്മെണ്ടിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. സീഡ് ചെയ്യാത്ത എഡ്മെണ്ടിനു എതിരെ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് 7-6 നു നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-1 നു രണ്ടാം സെറ്റും മത്സരവും സെർബിയൻ താരത്തിന് സ്വന്തം. അതേസമയം ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്റ്റെഫനോസ് സ്റ്റിസിപാസ് മറികടന്നത്. 7 സീഡായ ഗ്രീക്ക് താരം 6-3,6-4 എന്ന സ്കോറിന് ആണ് ജയം ഉറപ്പിച്ചത്. ക്വാർട്ടറിൽ ജ്യോക്കോവിച്ച് സ്റ്റിസിപാസ് പോരാട്ടം ആണ് നടക്കുക.

അതേസമയം അഞ്ചാം സീഡ് ഡൊമനിക് തീമിനെ അട്ടിമറിച്ച ഗ്രിഗോർ ദിമിത്രോവ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. സീഡ് ചെയ്യാത്ത ദിമിത്രോവ് 6-3,6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഓസ്ട്രിയൻ താരത്തെ അട്ടിമറിച്ചത്. അതേസമയം ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച് എത്തിയ ഫ്രഞ്ച് താരം ജെറമി ചാർഡിയെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന ക്രിസ്ത്യൻ ഗാരിൻ ആണ് ദിമിത്രോവിന്റെ ക്വാർട്ടറിലെ എതിരാളി. സ്‌കോർ : 6-7, 6-4, 7-6. അതേസമയം ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന രണ്ടാം സീഡ് റാഫേൽ നദാൽ സ്റ്റാൻ വാവറിങ്കയെ നേരിടുമ്പോൾ ആറാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സെവർവ്വിന്റെ എതിരാളി കാനഡയുടെ ഡെനിസ് ശപോവലോവ് ആണ്.