ഈ വര്‍ഷം ഐപിഎല്‍ ഉദ്ഘാടന പരിപാടിയുണ്ടാകില്ലെന്നും ആ തുക പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു കൈമാറുമെന്നും അറിയിച്ച് ബിസിസിഐ. ഇന്ന് നടന്ന ബിസിസിഐയുടെ സിഎഒ മീറ്റിംഗിനു ശേഷം ചെയര്‍മാര്‍ വിനോദ് റായി ആണ് തീരുമാനം അറിയിച്ചത്. ഇന്ന് ബിസിസഐയുടെ മീറ്റിംഗില്‍ എന്നാല്‍ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യ കളിയ്ക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല.
രണ്ട് കാര്യങ്ങളിലാണ് ഇന്നത്തെ ബിസിസിഐ മീറ്റിംഗ് തീരുമാനം എടുത്തത്. ഒന്ന് മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഐസിസിയ്ക്ക് ബിസിസിഐ കത്തെഴുതുമെന്നതും രണ്ടാമത്തേത് ഐപിഎലിനു ഉദ്ഘാടന പരിപാടി വേണ്ടെന്നുമുള്ളതാണ്. അതിനായി മാറ്റിയ തുക സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൈമാറുമെന്നും റായി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച ശേഷം മാത്രമാണ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുകയുള്ളുവെന്നും റായി പറഞ്ഞു. പുല്‍വാമയിലെ തീവ്രവാദി ആക്രമണം പാക്കിസ്ഥാനെതിരെ മത്സരം ബഹിഷ്ക്കരിക്കണമെന്ന ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റര്‍മാരും രാഷ്ട്രീയക്കാരുമെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
ജൂണ്‍ 16നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുന്നത്.