രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടിയ പതും നിസ്സങ്കയുടെ വിക്കറ്റ് ലഞ്ചിന് മുമ്പ് നേടി വെസ്റ്റിന്‍ഡീസ്

Pathumnissanka

ശ്രീലങ്കയ്ക്ക് വേണ്ടി വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടി പതും നിസ്സങ്ക. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആദ്യം സെഷന്‍ അവസാനിക്കുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 151/4 എന്ന നിലയിലാണ്.

19 റൺസ് നേടിയ ചരിത് അസലങ്കയെ ടീമിന് നഷ്ടമായപ്പോള്‍ പതും നിസ്സങ്കയും ധനന്‍ജയ ഡി സിൽവയും ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 78 റൺസാണ് നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.

നിസ്സങ്ക 66 റൺസ് നേടി പുറത്താകുകയായിരുന്നു.  ധനന്‍ജയ 45 റൺസും നേടി ക്രീസിൽ നില്‍ക്കുമ്പോള്‍ ലങ്കയ്ക്ക് 102 റൺസിന്റെ ലീഡാണ് മത്സരത്തിലുള്ളത്.

Previous article“റാഗ്നിക് ഇതുവരെ ഒരു വലിയ ക്ലബിനെ പരിശീലിപ്പിച്ചിട്ടില്ല”
Next articleദേശീയ വനിതാ ഫുട്‌ബോള്‍; റെയില്‍വേ ക്വാര്‍ട്ടറില്‍