“റാഗ്നിക് ഇതുവരെ ഒരു വലിയ ക്ലബിനെ പരിശീലിപ്പിച്ചിട്ടില്ല”

20211202 112615

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി എത്തിച്ച റാഗ്നിക്കിന്റെ മികവിൽ സംശയം പ്രകടിപ്പിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെർബറ്റോവ്. റാഗ്നിക്കിന് ഫുട്ബോൾ ലോകത്ത് വലിയ ബഹുമാനം ആണ്. എന്നാൽ റാഗ്നിക്ക് ഇതുവരെ ഒരു വലിയ ക്ലബിനെ പരിശീലിപ്പിച്ചിട്ടില്ല എന്ന് ബെർബറ്റോവ് പറയുന്നു. ഷാൾക്കെയും സ്റ്റുറ്റ്ഗർടും ലൈപ്സിഗും ഒക്കെ പോലുള്ള ക്ലബുകളെ മാത്രമെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് അത്തരത്തിൽ ഒരു ക്ലബല്ല. ബെർബ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിക്കും വലിയ ക്ലബ് ആണെന്നും അവിടെ കാര്യങ്ങൾ എളുപ്പമാകില്ല എന്നും ബെർബ പറഞ്ഞു. ഈ സാഹചര്യങ്ങൾ അദ്ദേഹത്തിന് തീർത്തും പുതിയതായിരിക്കും. ആ പുതിയ സാഹചര്യങ്ങളോടെങ്ങനെ അദ്ദേഹം ഇണങ്ങും എന്ന് കണ്ടറിയണം എന്നും ബെർബ പറഞ്ഞു.

Previous articleഗ്രേസിന് ഗോൾ, പക്ഷെ വെനിസ്വേലക്ക് എതിരെയും ഇന്ത്യക്ക് പരാജയം
Next articleരണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടിയ പതും നിസ്സങ്കയുടെ വിക്കറ്റ് ലഞ്ചിന് മുമ്പ് നേടി വെസ്റ്റിന്‍ഡീസ്