ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു

New Zealand
New Zealand
- Advertisement -

ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകൾക്കുള്ള 13 അംഗ ടീമിനെയാണ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള ബോക്സിങ് ഡേ ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് ജീത് റാവൽ, മിച്ചൽ സാന്റർ, മാറ്റ് ഹെൻറി എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം അജാസ് പട്ടേൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിക്കേറ്റ ലോക്കി ഫെർഗുസണ് പകരം കെയ്ൽ ജാമിസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ടെസ്റ്റിൽ അവസരം ലഭിച്ചത്. ഫെബ്രുവരി 21ന് വെല്ലിങ്ടണിൽ വെച്ചാണ് ആദ്യ ടെസ്റ്റ് മത്സരം.

New Zealand squad: Kane Williamson (C), Tom Blundell, Trent Boult, Colin de Grandhomme, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Tim Southee, Ross Taylor, Neil Wagner, BJ Watling.

Advertisement