ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

Sports Correspondent

മെല്‍ബേണ്‍ ടെസ്റ്റിനിടെ പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഓഫ് സ്പിന്നര്‍ വില്‍ സോമര്‍വില്ലേയെയാണ് ന്യൂസിലാണ്ട് സിഡ്നി ടെസ്റ്റിനുള്ള ടീമിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെയാണ് സോമര്‍വില്ലേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

സിഡ്നിയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണയേകുന്നതാണെന്നതാണ് ന്യൂസിലാണ്ട് പേസ് ബൗളര്‍ക്ക് പകരം സ്പിന്നറെ ടീമിലെത്തിക്കുവാന്‍ കാരണമെന്ന് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ടീമില്‍ മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‍ലേ എന്നിവര്‍ നേരത്തെ തന്നെ സ്പിന്നര്‍മാരായിട്ടുണ്ട്. പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയില്‍ ജനുവരി 3ന് ആരംഭിയ്ക്കും.