ഇന്ത്യയുടെ ന്യൂസിലാൻഡ് പരമ്പര മാറ്റിവെച്ചു

Staff Reporter

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മാറ്റംവരുത്തി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. കൊറോണ വൈറസ് ബാധയുടെ പശ്‌ചാത്തലത്തിൽ ആണ് ന്യൂസിലാൻഡ് പരമ്പര മാറ്റിവെച്ചത്. 2023 ലോകകപ്പിനുള്ള സൂപ്പർ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട് മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കാനാണ് ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ സന്ദർശനം നടത്തുന്നത്.

പുതിയ ഫിക്സ്ചറുകൾ പ്രകാരം ന്യൂസിലാൻഡ് നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാവും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക. മാറ്റിവെച്ച പരമ്പര ഓസ്ട്രേലിയയിൽ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം. നിലവിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പര്യടനം നടത്തുകയാണ്.