ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ഫീൽഡിങ്ങിന് അയച്ചു. ആദ്യ ടി20 മത്സരം പരാജയപ്പെട്ട ന്യൂസിലാൻഡിന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. ഇന്ത്യയും ന്യൂസിലാൻഡും കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ അതെ ടീമിനെ തന്നെയാണ് ഇന്നും ഇറക്കുന്നത്.
ന്യൂസിലാണ്ടിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും കെ.എൽ രാഹുൽ തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപരവും. മലയാളി താരം സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും അവസരം ലഭിച്ചിട്ടില്ല.
India: Rohit Sharma, KL Rahul (wk), Virat Kohli (c ), Shreyas Iyer, Manish Pandey, Shivam Dube, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Mohammed Shami, Jasprit Bumrah
New Zealand: Martin Guptill, Colin Munro, Kane Williamson (c), Colin de Grandhomme, Ross Taylor, Tim Seifert (wk), Mitchell Santner, Tim Southee, Ish Sodhi, Blair Tickner, Hamish Bennett