വിരാട് കോഹ്‌ലിയും വീണു, ഇന്ത്യ തകർച്ചയുടെ വക്കിൽ

Staff Reporter

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ. രണ്ടാം ഇന്നിങ്സിൽ അവസാന വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. നിലവിൽ ഇന്ത്യ ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്സിനേക്കാൾ 58 റൺസ് പിറകിലാണ്.

പ്രിത്വി ഷായുടെ വിക്കറ്റ് നഷ്ട്ടപെട്ടതിന് ശേഷം ഇന്ത്യയെ പൂജാരയും മായങ്ക് അഗർവാളും 78 റൺസിൽ എത്തിച്ചെങ്കിലും തുടർന്ന് ഇന്ത്യക്ക് തുടർച്ചയായ ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. പ്രിത്വി ഷാ(14), മായങ്ക് അഗർവാൾ(58), പൂജാര(11), വിരാട് കോഹ്‌ലി(19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ 13 റൺസുമായി അജിങ്കെ രഹാനെയും 8 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ.