ന്യൂസിലാൻഡിനാണ് വിജയ സാധ്യത കൂടുതലെന്ന് രഹാനെ

- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിനാണ് കൂടുതൽ വിജയ സാധ്യതയെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെ. ആതിഥേയരെന്ന നിലക്ക് ന്യൂസിലാന്റിന് അവിടെത്തെ സാഹചര്യങ്ങൾ കൂടുതൽ അറിയാമെന്നും അത് അവർക്ക് ഗുണം ചെയ്യുമെന്നും രഹാനെ പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഇന്ത്യ ന്യൂസിലാൻഡിലെ ഗ്രൗണ്ടുകളുമായി ഇന്ത്യൻ ടീം പെട്ടെന്ന് പൊരുത്തപ്പെടണമെന്നും രഹാനെ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ 320 റൺസിൽ കൂടുതൽ എടുത്താൽ ഇന്ത്യക്ക് വിജയ സാധ്യതയുണ്ടെന്നും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യ ആദ്യ ഇന്നിങ്സിൽ 320-330 റൺസ് എടുത്തപ്പോൾ ജയിച്ച കാര്യവും രഹാനെ ഓർമിപ്പിച്ചു.

മോശം ഫോമിലുള്ള റിഷഭ് പന്ത് നിലവിലെ സാഹചര്യങ്ങൾ അംഗീകരിക്കണമെന്നും ആത്മവിശ്വാസം നഷ്ടപ്പെടാതെ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും രഹാനെ പറഞ്ഞു. അഞ്ച് മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിന്റെ മുഴുവൻ ഫോർമാറ്റിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. എന്നാൽ തുടർന്ന് ടെസ്റ്റിൽ വൃദ്ധിമാൻ സാഹക്കും ഏകദിനത്തിലും ടി20യിലും കെ.എൽ രാഹുലിനുമാണ് ഇന്ത്യ അവസരം നൽകിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിംഗ്ടണിൽ നടക്കും.

Advertisement