ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യക്ക് തോൽവി

- Advertisement -

ന്യൂസിലാൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് തോൽവി. 29 റൺസിനാണ് ന്യൂസിലാൻഡ് എ ടീം ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് എടുക്കൻമാത്രമേ ആയുള്ളൂ.

ന്യൂസിലാൻഡിനു വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ ജോർജ് വർക്കറിന്റെ പ്രകടനമാണ് ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. വർക്കർ 135 റൺസ് എടുത്ത് പുറത്തുകയായിരുന്നു. വാലറ്റത്ത് 56 റൺസുമായി മക്കോൺചീയും മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി ഇഷാൻ പോറൽ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്രൂനാൽ പാണ്ട്യ 51 റൺസും ഇഷാൻ കിഷൻ 44 റൺസും വിജയ് ശങ്കർ 41 റൺസുമെടുത്തെങ്കിലും ന്യൂസിലാൻഡ് ഉയർത്തിയ 295 മറികടക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങിയ പ്രിത്വി ഷാക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതുകൊണ്ട് മലയാളി താരം ഇല്ലാത്തതും ഇന്ത്യക്ക് തിരിച്ചടിയായി.

Advertisement