താരങ്ങളെ എയര്‍ലിഫ്ട് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

- Advertisement -

സൗത്ത് ഓസ്ട്രേലിയുമായുള്ള അതിര്‍ത്തി വെസ്റ്റേണ്‍ ഓസ്ട്രേലിയ, ടാസ്മാനിയ, ക്യൂന്‍സ്‍ലാന്‍ഡ് എന്നിവര്‍ അടച്ചതോടെ ഈ സ്ഥലത്ത് നിന്നുള്ള ഓസ്ട്രേലിയന്‍ ഏകദിന, ടി20 ടീമുകളില്‍ അംഗങ്ങളായ താരങ്ങളെ സിഡ്നിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. സൗത്ത് ഓസ്ട്രേലിയയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനത്തിലേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അതിവേഗത്തില്‍ നീങ്ങിയത്.

ഇന്ത്യയ്ക്കെതിരെ സിഡ്നി, കാന്‍ബറ എന്നിവിടങ്ങളില്‍ നവംബര്‍ 27ന് ആരംഭിക്കുന്ന പരിമിത ഓവര്‍ പരമ്പര തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ ദ്രുതഗതിയിലുള്ള നീക്കം.

Advertisement