റിഷഭ് പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തരുതെന്ന് കപിൽ ദേവ്

Staff Reporter

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്ര സിങ് ധോണിയുമായി താരതമ്യപ്പെടുത്തരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ധോണിയുമായി ആവശ്യമില്ലാത്ത താരതമ്യങ്ങൾ നടത്തി പന്തിന് കൂടുതൽ പ്രഷർ നൽകരുതെന്നും കപിൽ പറഞ്ഞു.

റിഷഭ് പന്ത് പ്രതിഭയുള്ള താരമാണെന്നും എന്നാൽ ധോണിയുടെ ഉയരത്തിൽ എത്താൻ മറ്റൊരു താരത്തിനും കഴിയില്ലെന്നും കപിൽ ദേവ് പറഞ്ഞു. ഒരിക്കലും ധോണിയുമായി  വേറെ ഒരു താരത്തെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും കപിൽ പറഞ്ഞു. ലോകകപ്പിന് വേണ്ടി സെലക്ടർമാർ ഒരു പിടി നല്ല താരങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും കപിൽ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ധോണിക്ക് പകരം റിഷഭ് പന്ത് ടീമിൽ ഇടം പിടിച്ചിരുന്നെങ്കിലും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പന്ത് ഇതുവരെ സ്ഥാനം ഉറപ്പിച്ചിട്ടില്ല.