ലോകകപ്പ് സ്ക്വാഡില്‍ പ്രാമുഖ്യം നല്‍കേണ്ടത് സന്തുലിതമായ ടീമിനു, ടീം തിരഞ്ഞെടുപ്പ് കടുപ്പമേറിയതാവും

- Advertisement -

പ്രധാന താരങ്ങളില്ലാതെ തന്നെ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും വിജയം കുറിച്ച ഓസ്ട്രേലിയയ്ക്ക് ഇനി വരുന്ന പ്രധാന കടമ്പ വിലക്കപ്പെട്ട താരങ്ങളെ തിരികെ ലോകകപ്പ് ടീമില്‍ എടുക്കണോ വേണ്ടയോ എന്നതാണ്. ഐപിഎലില്‍ നിലവലി‍ല്‍ കളിയ്ക്കുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ലോകകപ്പ് ടീമില്‍ തിരികെ എത്തുമോ എന്ന് ഉറപ്പില്ല. വാര്‍ണര്‍ സ്ഫോടനാത്മകമായ ഫോമിലാണ് കളിയ്ക്കുന്നത്. രണ്ട് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവുമാണ് വാര്‍ണര്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത്. വാര്‍ണറുടെ അത്രയും ഫോമിലല്ലെങ്കിലും സ്മിത്തും റണ്‍സ് കണ്ടെത്തുന്നുണ്ട്.

എന്നാല്‍ നിലവിലെ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറയുന്നത് ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കുകയാവണം ലോകകപ്പില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്നാണ്. ഓസ്ട്രേലിയയ്ക്ക് 20-21 താരങ്ങള്‍ ലോകകപ്പിനായി സന്നദ്ധരായി നിലകൊള്ളുന്നുണ്ട്, അവസരാരുടെയും തിരഞ്ഞെടുക്കല്‍ ടീമിന്റെ ശക്തി ക്ഷയിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം.

അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ ഏവര്‍ക്കും പ്രയാസകരമായ തീരൂമാനമാണ് വരാനിരിക്കുന്നത്. ടീമില്‍ ഇടം ലഭിയ്ക്കാതെ പോകുന്നവര്‍ തീര്‍ത്തും നിര്‍ഭാഗ്യവാന്മാരായിരിക്കും. അടുത്ത കാലത്തായി അവസരം ലഭിച്ച എല്ലാ താരങ്ങളും തങ്ങളാല്‍ ആവുന്ന രീതിയില്‍ മികവ് പുലര്‍ത്തിയിട്ടണ്ട്. സത്യസന്ധമായി തിരഞ്ഞെടുപ്പ് പ്രക്രിയ കടുപ്പമേറിയതായിരിക്കുമെന്നും ഫിഞ്ച് വ്യക്തമാക്കി.

Advertisement