പലരും പുറത്താകും, സ്ക്വാഡ് ശക്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്ക്വാഡ് ശക്തമാക്കാനുള്ള നടപടികൾ തുടങ്ങുന്നു. ഈ സീസണോടെ പല സീനിയർ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തേക്ക് പോകും. മികച്ച ടീം വേണമെന്ന് ഒലെ ആവശ്യപ്പെട്ടതിനെ തുടർന്ന് യുണൈറ്റഡിൽ കളിക്കാനുള്ള നിലവാരമില്ല എന്ന് തോന്നുന്ന താരങ്ങളെ വിൽക്കാനാണ് ക്ലബിന്റെ തീരുമാനം. പകരം യുവരക്തങ്ങളെ ടീമിൽ എത്തിക്കാനും യുണൈറ്റഡ് ആലോചിക്കുന്നു‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ ടീം വിടുമെന്ന് നേരത്തെ തന്നെ ഒലെ അറിയിച്ചിരുന്നു. വലൻസിയക്ക് പുറമെ ഇറ്റാലിയൻ ഫുൾബാക്ക് ഡാർമിയൻ, അർജന്റീനൻ ഡിഫൻഡർ റോഹോ എന്നിവരെ മാഞ്ചസ്റ്റർ ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കും. ടീമിന്റെ പ്രധാന ഭാഗമായ ആൻഡെർ ഹെരേര, മാറ്റ എന്നിവരും ക്ലബ് വിടാൻ സാധ്യതയുണ്ട്. ഇരുവരുമായി കരാർ ചർച്ച നടത്തുന്നുണ്ട് എങ്കിലും ഇവർ ക്ലബ് വിട്ടാലും പ്രശ്നമില്ല എന്ന നിലപാടാണ് ടീമിനുള്ളത്.

വൻ താരങ്ങളെ ടീമിൽ എത്തിച്ച് യുണൈറ്റഡിനെ കൂടുതൽ വേഗതയും ക്വാളിറ്റിയും ഉള്ള ടീമാക്കി മാറ്റുക ആണ് സോൾഷ്യാറിന്റെ ലക്ഷ്യം. ഡോർട്മുണ്ട് താരം സാഞ്ചോ, ചെൽസി താരം ഒഡോയി എന്നിവർക്കായി ഇപ്പോൾ തന്നെ യുണൈറ്റഡ് രംഗത്തുണ്ട്. മധ്യനിരയിലും യുണൈറ്റഡ് പുതിയ താരങ്ങളെ കൊണ്ടുവരും. ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്കേറ്റ ശേഷം ക്ലബിന്റെ പ്രകടനം മോശമായത് സ്ക്വാഡ് മികച്ചത് അല്ലാത്തതു കൊണ്ടാണ് എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലയിരുത്തപ്പെടുന്നത്.

Advertisement