2026-ലെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നെതർലാൻഡ്സ്

Newsroom

Resizedimage 2026 01 13 09 48 29 1


ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ നെതർലാൻഡ്സ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. സ്കോട്ട് എഡ്വാർഡ്സ് നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ താരങ്ങൾ തിരിച്ചെത്തി. കോളിൻ അക്കർമാൻ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവ്, ബാസ് ഡി ലീഡെ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.

ഫെബ്രുവരി ഏഴിന് കൊളംബോയിൽ പാകിസ്ഥാനെതിരെയാണ് നെതർലാൻഡ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എ-യിൽ ഇന്ത്യ, പാകിസ്ഥാൻ, നമീബിയ, അമേരിക്ക എന്നിവർക്കൊപ്പമാണ് ഡച്ച് ടീം മത്സരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച ഫോം കണക്കിലെടുത്ത് മൈക്കൽ ലെവിറ്റ്, സാക്ക് ലയൺ-കാഷെ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

അതേസമയം ടീമിൽ ഇടം ലഭിക്കുമെന്ന് കരുതിയ തേജ നിഡമാനൂരു, ടിം പ്രിങ്കിൾ, വിക്രംജിത് സിംഗ് എന്നിവരെ ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. റയാൻ കുക്ക് പരിശീലകനായ ടീം, ലോകകപ്പിന് മുന്നോടിയായി വലിയ പ്രതീക്ഷയിലാണ്.

Netherlands T20 World Cup Squad: Scott Edwards (capt & wk), Noah Croes (wk), Max O’Dowd, Saqib Zulfiqar, Aryan Dutt, Kyle Klein, Paul van Meekeren, Fred Klaassen, Colin Ackermann, Bas de Leede, Michael Levitt, Zach Lion-Cachet, Logan van Beek, Roelof van der Merwe, Timm van der Gugten.