ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടം – നീൽ വാഗ്നര്‍

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണെന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം നീൽ വാഗ്നര്‍. ന്യൂസിലാണ്ടിനായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത താരത്തിന് വേറൊരു ഐസിസി ട്രോഫി നേടുവാനുള്ള യാതൊരുവിധ സാധ്യതയുമില്ലെന്നിരിക്കെ തന്റെ ഈ നേട്ടം കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നിലയെന്നാണ് താന്‍ വിലയിരുത്തുന്നതെന്നും വാഗ്നര്‍ പറഞ്ഞു.

തനിക്ക് എല്ലാവരുടെയും കാര്യം പറയാനാകില്ല, പക്ഷേ തന്ന സംബന്ധിച്ച് ഇത് നേട്ടത്തിന്റെ കൊടുമുടിയെന്ന് പറയാവുന്നതാണെന്നും വാഗ്നര്‍ പറഞ്ഞു. ഇന്ത്യയെ പോലെ നിലവാരമുള്ള ടീമിനെതിരെയുള്ള വിജയം കൂടിയായപ്പോള്‍ ഇത് വലിയ നേട്ടമായാണ് താന്‍ കരുതുന്നതെന്നും ഇത് കീവീസ് ആരാധകര്‍ക്കും എന്ത് മാത്രം വലിയ വിജയമാണെന്ന് തനിക്ക് ഈ അടുത്ത ദിവസങ്ങളിൽ ലഭിച്ച സന്ദേശങ്ങള്‍ കാണിക്കുന്നുവെന്നും വാഗ്നര്‍ പറഞ്ഞു.