നീല്‍ വാഗ്നര്‍ പോരാളി, താരത്തിന്റെ പ്രകടനം വീരോചിതം – മുഹമ്മദ് റിസ്വാന്‍

Sports Correspondent

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതില്‍ നീല്‍ വാഗ്നറും പെടുന്നു. ശതകം നേടിയ ഫവദ് അലമിന്റെയും ഫഹീം അഷ്റഫിന്റെയും വിക്കറ്റുകള്‍ ആണ് താരം രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. തന്റെ കാലപാദത്തിന് പൊട്ടലേറ്റ ശേഷമാണ് താരം 28 ഓവറുകള്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനായി പന്തെറിഞ്ഞത്.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിയാസും വാഗ്നറുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ചു. നീല്‍ വാഗ്നര്‍ ഒരു പോരാളിയാണെന്നും താരത്തിന്റെ ഈ പ്രകടനം പ്രശംസാര്‍ഹമാണെന്നും റിസ്വാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവെങ്കിലും ടീമിന് പരമ്പരയില്‍ ഇനിയും സാധ്യതയുണ്ടെന്നും റിസ്വാന്‍ വ്യക്തമാക്കി.