ജിമ്മി നീഷാം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിക്കില്ല

Newsroom

പരിചയസമ്പന്നനായ ഓൾറൗണ്ടർ ജിമ്മി നീഷാം ഇംഗ്ലണ്ടിനെതിരായ കിവീസിന്റെ വരാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ കളിക്കില്ല. തന്റെ കുട്ടിയുടെ ജനനം ആയതിനാൽ കുടുംബത്തോടൊപ്പം നിൽക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു നീഷാം.

നീഷാം 23 08 28 11 00 47 808

ഇംഗ്ലണ്ടിന്റെ ആഭ്യന്തര ടി20 മത്സരത്തിൽ ഓവൽ ഇൻവിൻസിബിൾസിനായി കളിക്കുന്ന നീഷാം അതു കഴിഞ്ഞ് ന്യൂസിലൻഡ് ടീമിനൊപ്പം ചേരേണ്ടതായിരുന്നു‌. എന്നാൽ 32-കാരൻ പകരം ഭാര്യയോടൊപ്പം നിൽക്കാനായി ന്യൂസിലാൻഡിലേക്ക് മടങ്ങും. തന്റെ രാജ്യത്തിനായി 150-ലധികം മത്സരങ്ങളിൽ കളിച്ച താരമാണ് നീഷാം.

ഇംഗ്ലണ്ടിനെതിരായ നാല് ടി20 മത്സരങ്ങൾക്കുള്ള ന്യൂസിലൻഡിന്റെ 15 അംഗ ടീമിൽ ഓൾറൗണ്ടർ കോൾ മക്കോഞ്ചി നീഷാമിന് പകരം ടീമിൽ എത്തും.