അരങ്ങേറ്റത്തിൽ നടരാജന് രണ്ട് വിക്കറ്റുകൾ, നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചു

20210115 130757

ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എന്ന നിലയിലാണ് ഉള്ളത്. ഓപ്പണർമാരെ പെട്ടെന്ന് നഷ്ടമായിട്ടും ഭേദപ്പെട്ട സ്കോറിലേക്ക് വരാൻ ഓസ്ട്രേലിയക്ക് ആയി. 17 റൺസിന് ഓസ്ട്രേലിയയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. 5 റൺസ് എടുത്ത ഹാരിസിനെ താകുറും 1 റൺസ് എടുത്ത വാർണറിനെ സിറാജും പുറത്ത് ആക്കി.

പക്ഷെ അതിനു ശേഷം ഓസ്ട്രേലിയ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 108 റൺസ് എടുത്ത ലബുഷാനെ ആണ് ഇന്ന് താരമായത്. ലബുഷനയെ പുറത്താക്കാൻ അവസരം ഉണ്ടായിട്ടും മുതലെടുക്കാൻ ഇന്ത്യൻ ഫീൽഡിന് കഴിയാഞ്ഞത് തിരിച്ചടിയായി. 45 റൺസ് എടുത്ത വേഡും 36 റൺസ് എടുത്ത സ്മിത്തും ഒക്കെ ഓസ്ട്രേലിയയുടെ തിരിച്ചുവരവിന് സഹായിച്ചു. വൈഡിനെയും ലബുഷനയെയും പുറത്താക്കി അരങ്ങേറ്റം മികച്ചതാക്കാൻ നടരാജനായി.

സ്റ്റമ്പ്സിന്റെ സമയത്ത് 28 റൺസുമായി ഗ്രീനും 38 റൺസുനായി പെയ്നും ആണ് ക്രീസിൽ ഉള്ളത്.

Previous articleചെൽസിയുടെ യുവ സെന്റർ ബാക്കിനെ മിലാൻ സ്വന്തമാക്കും
Next article“ഭാവി എന്താണ് എന്ന് സീസൺ അവസാനം മാത്രം തീരുമാനം” – ഇബ്രഹിമോവിച്