ടി20 ലോകകപ്പ് വരുന്നത് പരിഗണിക്കുമ്പോള്‍, നടരാജന്‍ ഇന്ത്യയുടെ പ്രധാന ആയുധം – വിരാട് കോഹ്‍ലി

Sports Correspondent

ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായ ടി നടരാജന്‍ ടീമിന്റെ ഏറ്റവും വലിയ ആസ്തി ആയി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരം ദേശീയ ടീമില്‍ ഇടം നേടി മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് വിക്കറ്റ് നേടുകയായിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പ് പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് താരം ഇന്ത്യയുടെ വജ്രായുധമായി മാറുമെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്. ഷമിയുടെയും ബുംറയുടെ അഭാവത്തില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അത് വിജയകരമായി നിറവേറ്റുവാനും കഴിഞ്ഞ ഒരു താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് കോഹ്‍ലി പറഞ്ഞു.

സമ്മര്‍ദ്ദ ഘട്ടത്തില്‍ സമചിത്തത വിടാതെയാണ് താരം പന്തെറിഞ്ഞതെന്നും വളരെ കഠിനാധ്വാനിയാണ് താരമെന്നും നടരാജന്‍ വ്യക്തമാക്കി.