ഒപ്പത്തിനൊപ്പം നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ് സിയും

20201208 220740
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരം സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റും ബെംഗളൂരുഒ എഫ് സിയും രണ്ട് ഗോളുകൾ വീതം അടിച്ച് പിരിഞ്ഞു‌. മലയാളി താരം വിപി സുഹൈർ തുടർച്ചയായ രണ്ടാം മത്സരത്തിലും അസിസ്റ്റുമായി തിളങ്ങുന്നതാണ് ഇന്ന് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോൾ കണ്ടെത്തി. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ സുഹൈർ റോചർസേല കൂട്ടുകെട്ടാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്.

സുഹൈർ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ റോചർസേലയുടെ ഷോട്ട് ഒരു ചെറിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു‌. ഈ ഗോളിന് പെട്ടെന്ന് തന്നെ ബെംഗളൂരു എഫ് സി മറുപടി പറഞ്ഞു. ഒരു ലോങ് ത്രോയിൽ നിന്ന് 12ആം മിനുട്ടിൽ ജുവാനൻ ആണ് ബെംഗളൂരു എഫ് സിക്കായി സമനില നേടിയത്.

രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ഉദാന്തയിലൂടെ ബെംഗളൂരു എഫ് സി ലീഡും നേടി. പക്ഷെ ആ ലീഡും നിലനിന്നില്ല. 78ആം മിനുട്ടിൽ മക്കേഡോ നോർത്ത് ഈസ്റ്റിന് സമനില നേടിക്കൊടുത്തു. ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റും ലീഗിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഈ സമനിലയോടെ 9 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് നോർത്ത് ഈസ്റ്റ്. ആറ് പോയിന്റുള്ള ബെംഗളൂരു എഫ് സി നാലാമതാണ്.

Advertisement