ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്തരുതെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ നായകന്‍ നാസ്സര്‍ ഹുസൈന്‍. കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ആണ് ബോര്‍ഡിനോട് ഈ മുന്‍ താരം തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ലോകം ആകെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കായിക രംഗത്തെയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് മെയ് അവസാനം വരെ ക്രിക്കറ്റ് സംബന്ധമായ ഒന്നും നടത്തേണ്ടതില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 12ന് ആരംഭിക്കാനിരുന്ന കൗണ്ടി ഇനി മെയ് 28 കഴിഞ്ഞ് ആരംഭിയ്ക്കുകയാണെങ്കില്‍ തന്നെ ഏകദേശം 45 ദിവസത്തിന് മേലെ നേരത്തെ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
കൗണ്ടി ഘടനയില്‍ മാറ്റം വരുത്തി മാത്രമാവും ഇനി ഈ വര്‍ഷത്തെ സീസണ്‍ ആരംഭിക്കുവാനാകുക. ഇത് ഒരു തരത്തിലും കൗണ്ടിയോട് നീതി പുലര്‍ത്തുന്നതാകില്ലെന്നും ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്താത്താവും നല്ലതെന്നും നാസ്സര്‍ ഹൂസൈന്‍ പറഞ്ഞു.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം കിട്ടുന്ന അന്താരാഷ്ട്ര ക്രിക്കറ്റും പിന്നെ ടി20 ബ്ലാസ്റ്റ് പോലുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് നടത്തുകയാവും ബോര്‍ഡിനും ഗുണം ചെയ്യുക എന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.