മുഹമ്മദ് നബി ബാറ്റ് കൊണ്ടും റഷീദ് ഖാന്‍ പന്ത് കൊണ്ടും മന്ത്രജാലം പുറത്തെടുത്ത മത്സരത്തില്‍ 32 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 210/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മുഹമ്മദ് നബി 36 പന്തില്‍ നിന്ന് 81 റണ്‍സ് നേടി തിളങ്ങി. ഒപ്പം ഹസ്രത്തുള്ള സാസായി 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റും നേടി.
മറുപടി ബാറ്റിംനിറങ്ങിയ അയര്‍ലണ്ട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ കുതിച്ചുവെങ്കിലും രണ്ടോവറുകളിലായി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയ റഷീദ് ഖാന്‍ മത്സരം അഫ്ഗാനിസ്ഥാനു അനുകൂലമാക്കുകയായിരുന്നു. 47 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈനും 47 റണ്‍സ് നേടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുമാണ് അയര്‍ലണ്ട് നിരയില്‍ തിളങ്ങിയത്. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.
20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അയര്‍ലണ്ടിനു ചേസിംഗില്‍ നേടാനായത്. റഷീദ് ഖാനു പുറമെ സിയൗര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടി. 6 ഫോറും 7 സിക്സും സഹിതം നേടിയ മുഹമ്മദ് നബിയാണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.