ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമായി, മുഹമ്മദ് മിഥുന്‍ മടങ്ങി വരുന്നു

Sports Correspondent

ശ്രീലങ്ക, സിംബാബ്‍വേ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് ഓപ്പണര്‍ അനാമുള്‍ ഹക്കിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് മിഥുനും. ഹക്ക് മാര്‍ച്ച് 2015ലാണ് ബംഗ്ലാദേശേിനായി അവസാനമായി ഏകദിനം കളിച്ചത്. മുഹമ്മദ് മിഥുന്‍ ആകട്ടെ ടി20 ലോകകപ്പ് സമയത്താണ് ബംഗ്ലാദേശ് ജഴ്സി അണിഞ്ഞത്. പരിക്ക് മൂലം സ്ഥിരം ബുദ്ധിമുട്ട് അനുഭവിക്കുന്ന പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാസ്കിന്‍ അഹമ്മദ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മോമിനുള്‍ ഹക്ക്, സൈഫുളഅ‍ ഇസ്ലാം എന്നിവരാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റു പ്രധാന കളിക്കാര്‍.

ജനുവരി 17നാണ് പരമ്പര ആരംഭിക്കുന്നത്. ഫൈനല്‍ ജനുവരി 27നു നടക്കും. എല്ലാ മത്സരങ്ങളും മിര്‍പൂരിലെ ഷേരേ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

സ്ക്വാഡ്: മഷ്റഫേ മൊര്‍തസ, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹീം, തമീം ഇക്ബാല്‍, മഹമ്മദുള്ള, ഇമ്രുല്‍ കൈസ്, അനാമുള്‍ ഹക്ക്, നാസിര്‍ ഹൊസൈന്‍, സബ്ബിര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍, അബുള്‍ ഹസന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് ഷൈഫുദ്ദീന്‍, സഞ്ജുമുള്‍ ഇസ്ലാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial