വര്‍ഷത്തില്‍ 150 ദിവസം വിന്‍ഡീസ് ടീമിനൊപ്പം സഹകരിക്കാമെന്ന അടിസ്ഥാനത്തിലുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ മുഷ്താഖ് അഹമ്മദ്. വിന്‍ഡീസിന്റെ ഉപ പരിശീലകനായിട്ടാണ് താരത്തിന്റെ പുതിയ കരാര്‍. പാക്കിസ്ഥാന്‍ നാഷണല്‍ അക്കാഡമിയിലെ തന്റെ സേവനം അവസാനിപ്പിച്ച ശേഷമാണ് മുഷ്താഖിന്റെ പുതിയ ദൗത്യം.
മുമ്പ് പാക്കിസ്ഥാനും ഇംഗ്ലണ്ടിനും വേണ്ടി കോച്ചിംഗ് ദൗത്യം നിര്‍വഹിച്ചിട്ടുള്ളയാളാണ് മുഷ്താഖ് അഹമ്മദ്. 18 മാസം പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായിരുന്ന താരം 2016ല്‍ അസ്ഹര്‍ മഹമ്മൂദിനു വഴിമാറിക്കൊടുക്കുകയായിരുന്നു. താരം വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേരേണ്ടതായിരുന്നുവെങ്കിലും വിസ പ്രശ്നങ്ങള്‍ കാരണം അതിനു സാധിച്ചില്ല.
ബംഗ്ലാദേശില്‍ ടീമിനൊപ്പം മുഷ്താഖ് അഹമ്മദ് ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.