വേഗത്തിൽ സ്കോറിംഗുമായി മുംബൈ, 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ്

മധ്യ പ്രദേശിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തി മുംബൈ. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/2 എന്ന നിലയിലാണ്. മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 536 റൺസ് നേടിയപ്പോള്‍ ആ സ്കോര്‍ മറികടക്കുവാന്‍ 49 റൺസ് കൂടി മുംബൈ നേടണം.

പൃഥ്വി ഷാ(44), ഹാര്‍ദ്ദിക് ടാമോര്‍(25) എന്നിവരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ അര്‍മാന്‍ ജാഫര്‍ 30 റൺസുമായി ക്രീസിലുണ്ട്.