ലിവർപൂളിന്റെ മിനാമിനോ മൊണാക്കോയുടെ താരമായി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ അറ്റാക്കിങ് താരം മിനാമിനോ മൊണാക്കോയിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കി. താരം കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. അഞ്ചു വർഷത്തെ കരാർ ആണ് മിനാമിനോ ഫ്രഞ്ച് ക്ലബിൽ ഒപ്പുവെച്ചത്. 15 മില്യൺ യൂറോയോളം ആണ് മിനാമിനോക്ക് ആയി മൊണാക്കോ നൽകുക. 3 മില്യൺ ആഡ് ഓൺ ആയും ലിവർപൂളിന് ലഭിക്കും.

കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 10 ഗോളുകൾ നേടാൻ മിനാമിനോക്ക് ആയിരുന്നു. മൂന്ന് ഗോളുകൾ ലീഗിലും ബാക്ക് കപ്പ് കോമ്പിറ്റീഷനിലും ആയിരുന്നു വന്നത്. പുതുതായി നൂനസ് കൂടെ എത്തുന്നതോടെ മിനാമിനോയുടെ അവസരങ്ങൾ കുറയും എന്നതും താരം ക്ലബ് വിടാൻ കാരണമാണ്. 2020ൽ സാൽസ്ബർഗിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. 27കാരൻ ലോണിൽ സതാമ്പ്ടണിലും കളിച്ചിരുന്നു.