ഒരു ലക്ഷം ആരാധകർക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മുംബൈയിൽ നിർമ്മിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ഒരുങ്ങുന്ന്യ്. വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് 68 കിലോമീറ്റർ അകലെ താനെ ജില്ലയിൽ ആകും പുതിയ സ്റ്റേഡിയം വരുന്നത്. അമനെ വില്ലേജിലെ 50 ഏക്കർ തുറസ്സായ സ്ഥലത്താകും സ്റ്റേഡിയം പണിയുക.
സ്ഥലം ഏറ്റെടുക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) നടത്തിയ ഓപ്പൺ ടെൻഡർ എംസിഎ സമർപ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം അന്തരിച്ച മുൻ എംസിഎ പ്രസിഡൻ്റ് അമോൽ കാലെയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സ്റ്റേഡിയം. നിലവിൽ, മുംബൈ മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ മുംബൈയിൽ ഉണ്ട്.