ലഞ്ചിന് മുമ്പ് ശ്രീലങ്കയ്ക്ക് പ്രഹരങ്ങളേല്പിച്ച് വിയാന്‍ മുള്‍ഡര്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേര അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ തന്റെ ബൗളിംഗിലേക്ക് ആദ്യമായി എത്തിയ വിയാന്‍ മുള്‍ഡര്‍ തന്റെ ആദ്യ ഓവറില്‍ തന്നെ 60 റണ്‍സ് നേടിയ കുശല്‍ പെരേരയെ പുറത്താക്കി ശ്രീലങ്കയ്ക്ക് രണ്ടാം പ്രഹരം നല്‍കി. അതേ ഓവറില്‍ കുശല്‍ മെന്‍ഡിസിനെയും താരം പുറത്താക്കിയതോടെ ശ്രീലങ്കയുടെ കാര്യം കുഴപ്പത്തിലായി. അധികം വൈകാതെ 17 റണ്‍സ് നേടിയ ലഹിരു തിരിമന്നേയെയും മുള്‍ഡര്‍ പുറത്താക്കിയതോടെ ശ്രീലങ്ക പ്രതിസന്ധിയിലായി.

Southafrica

24 ഓവറില്‍ നിന്ന് 84 റണ്‍സാണ് ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ സെഷനില്‍ നേടിയത്. ആന്‍റിച്ച് നോര്‍ക്കിയയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.