ഫാസ്റ്റ് ബൗളർ മുകേഷ് കുമാർ കുറച്ചുകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഒപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ മുകേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി കൊണ്ട് തന്റെ ഇന്റർ നാഷണൽ അക്കൗണ്ട് തുറന്നിരുന്നു.
ജിയോ സിനിമയോട് സംസാരിച്ച സഹീർ, മുകേഷ് കുമാർ നല്ല താളത്തിൽ ആണെന്നും ടെസ്റ്റ് റ്റീമുന് ചുറ്റും അദ്ദേഹത്തെ ഇനിയും കാണാമെന്നും പറഞ്ഞു. ഇന്ത്യയ്‌ക്കായി തന്റെ അരങ്ങേറ്റ ടെസ്റ്റിൽ കിർക്ക് മക്കെൻസിയുടെയും അലിക്ക് അത്നാസെയുടെയും വിക്കറ്റുകൾ ആണ് മുകേഷ് സ്വന്തമാക്കിയത്.
“അവൻ നന്നായി കളിച്ചു. അതിൽ യാതൊരു സംശയവുമില്ല. തന്റെ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹത്തിന് മികച്ച ഒരു ഔട്ടിംഗ് ലഭിച്ചു. മുകേഷ് കുമാർ ഈ ടീമിനൊപ്പം കുറച്ച് കാലം കൂടെയുണ്ടാകുമെന്ന് പറയാം,” സഹീർ പറഞ്ഞു
ഈ ലെവലിൽ ശരിക്കും വിജയിക്കാൻ മുകേഷിന് കുറച്ച് പേസ് കൂടെ ആവശ്യമാണെന്നും സഹീർ പറഞ്ഞു.
“മുകേഷ് കുമാർ നല്ല ബൗളർ ആണെന്നതിൽ യാതൊരു സംശയവുമില്ല. ഇവിടെ നിന്ന്
മുകേഷിന് ബൗളിംഗിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഈ തലത്തിൽ ശരിക്കും വിജയിക്കണമെങ്കിൽ മുകേഷ് അവന്റെ വേഗത കൂട്ടണമെന്ന് എനിക്ക് തോന്നുന്നു, സിറാജിന്റെ പുസ്തകത്തിൽ നിന്ന് ചില പാഠങ്ങ്വ്ല് മുകേഷിന് എടുക്കാം” സഹീർ കൂട്ടിച്ചേർത്തു.