എം.എസ്. ധോണി ഐ.പി.എൽ 2026-ലും ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കും.
ഐ.പി.എൽ 2025 സീസണു ശേഷം കലീ തുടരുമോ എന്ന കാര്യം ധോണി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഒരു സീസൺ കൂടി ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സി.എസ്.കെ) അദ്ദേഹം കളിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2025 ഡിസംബറോടെ തൻ്റെ ശരീരത്തിൻ്റെ അവസ്ഥ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു ധോണി വ്യക്തമാക്കിയിരുന്നത്. അഞ്ച് തവണ സി.എസ്.കെയെ കിരീടനേട്ടത്തിലേക്ക് നയിച്ച ഇതിഹാസതാരമാണ് ധോണി. 2025-ൽ ഋതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റപ്പോൾ സീസണിൻ്റെ പകുതിയിൽ വെച്ച് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം, വരാനിരിക്കുന്ന മിനി ലേലത്തിലൂടെ ടീമിലെ വിടവുകൾ നികത്തി ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ധോണിയും സി.എസ്.കെ. മാനേജ്മെന്റും. ഇത് ധോണിയുടെ അവസാന സീസൺ ആകുമോ എന്നത് ഇനിയും ഉറപ്പിച്ചിട്ടില്ലെങ്കിലും, ഈ വരുന്ന സീസണോടെ ധോണി വിരമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.