എംഎസ് ധോണിയുടെ തിരിച്ചുവരവ് പ്രയാസകരം, താരം തിരികെ എത്തുകയാണെങ്കില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം – 04.30

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എംഎസ് ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരവ് നടത്തുക വളരെ പ്രയാസമേറിയ കാര്യമാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. ലോകകപ്പ് 2019ന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുവാന്‍ തീരുമാനിച്ച എംഎസ് ധോണിയെ പിന്നീട് സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടില്ല. ഐപിഎലിലെ പ്രകടനത്തിലൂടെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും കൊറോണ മൂലം ടൂര്‍ണ്ണമെന്റ് അനിശ്ചിത കാലത്തേക്ക് ബിസിസഐ മാറ്റി വയ്ക്കുകയായിരുന്നു.

ഓരോ വര്‍ഷം കഴിയുമ്പോളും താരങ്ങളുടെ റിഫ്ലെക്സ് താഴോട്ട് പോകുമെന്നത് മറക്കരുതെന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. ധോണി ഇപ്പോളും ഫിറ്റാണെങ്കിലും താരത്തിന്റെ റിഫ്ലെക്സ് പഴയ പോലെയായിരിക്കില്ലെന്നും പ്രസാദ് പറഞ്ഞു. മാനേജ്മെന്റ് ആഗ്രഹിക്കുകയാണെങ്കില്‍ ധോണി തിരികെ ടീമിലെത്തുമെന്നത് ഉറപ്പാണെന്നും പ്രസാദ് വ്യക്തമാക്കി.

അല്ലാത്ത പക്ഷം 40 വയസിനോട് അടുക്കുന്ന ധോണിയ്ക്ക ടീമിലേക്ക് തിരികെ എത്തുക എന്നത് വളരെ പ്രയാസമേറിയ ദൗത്യം ആയിരിക്കുമെന്നും പ്രസാദ് വ്യക്തമാക്കി. ടീമിലേക്ക് തിരികെ എത്തിയാലും ധോണിയെ ഇനി ഫിനിഷറുടെ റോളില്‍ പരിഗണിക്കരുതെന്നും താരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ പരീക്ഷിക്കണമെന്നും പ്രസാദ് പറഞ്ഞു.

അല്ലാത്ത പക്ഷം വെറും 10 ഓവര്‍ മാത്രം അവശേഷിക്കെ താരത്തിന് പഴയ ശൈലിയില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം നല്‍കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.