ബയോ സുരക്ഷാ ബബിൾ ലംഘിച്ചതിണ് മാപ്പ് പറഞ്ഞ് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർടാസ. ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ബംഗബന്ധു ടി20 കപ്പിനുള്ള ബയോ സുരക്ഷാ ബബിളിൽ താരം പ്രവേശിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ വ്യക്തിപരമായ പരിശീലനം നടത്തുന്നതിന് വേണ്ടിയാണ് മൊർടാസ ബി.സി.ബി അക്കാദമിയുടെ പരിസരത്ത് എത്തിയത്.
തുടർന്നാണ് ബംഗബന്ധു ടി20 കപ്പിനുള്ള ടീമിനെ കാണാൻ താരം പോയത്. ബയോ സുരക്ഷാ ബബിളിന്റെ ഭാഗമല്ലാത്ത മൊർടാസ താരങ്ങളെ കാണാൻ പോയത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്നാണ് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയത്. മനഃപൂർവ്വമല്ലാതെയാണ് താരം ബയോ ബബിളിൽ പ്രവേശിച്ചതെന്നും അതിൽ താരം ഖേദം രേഖപെടുത്തിയതായും ബംഗ്ലാദേശ് ക്രിക്കറ്റ് മെഡിക്കൽ തലവൻ ദേബാശിഷ് ചൗദരി വ്യക്തമാക്കി.