ഐ എസ് എല്ലിൽ സെഞ്ച്വറി നേടി മന്ദർ റാവു

Img 20201201 194114
- Advertisement -

ഐ എസ് എല്ലിൽ ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് മുംബൈ സിറ്റി താരമായ മന്ദർ റാവു ദേശായി. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയതോടെ ഐ എസ് എല്ലിൽ 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി മന്ദർ റാവു മാറി. കഴിഞ്ഞ സീസണിൽ സന്ദേശ് ജിങ്കനെ മറികടന്ന് ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി മന്ദർ റാവു മാറിയിരുന്നു.

അവസാന വർഷങ്ങളിൽ എഫ് സി ഗോവയുടെ താരമായിരുന്ന മന്ദർ 97 മത്സരങ്ങളും എഫ് സി ഗോവയ്ക്ക് വേണ്ടിയാണ് കളിച്ചത്. ഈ സീസണിലാണ് ഗോവ വിട്ട് മന്ദർ മുംബൈ സിറ്റിയിൽ എത്തിയത്. മന്ദറിന് പിറകിൽ നാരായൺ ദാസ്, ഹർമൻജോത് കാബ്ര, സുബ്രത പോൾ എന്നിവരൊക്കെയാണ് സെഞ്ച്വറി അടിക്കാൻ വേണ്ടി ഉള്ളത്.

Advertisement