ഇർഷാദ് ആദ്യ ഇലവനിൽ, സി കെ വിനീത് ബെഞ്ചിൽ, ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റി ലൈനപ്പ്

Img 20201201 190025
Credit: Twitter
- Advertisement -

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മുംബൈ സിറ്റി ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൽ രണ്ട് മലയാളികളും കളത്തിൽ ഉണ്ടാകും. മുൻ ഗോകുലം കേരള താരമായ ഇർഷാദ് ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇടം നേടി. ഇർഷാദിന്റെ ഐ എസ് എൽ അരങ്ങേറ്റമാകും ഇത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ഇന്ന് ഈസ്റ്റ് ബംഗാൾ ബെഞ്ചിൽ ഉണ്ട്. വൈകി മാത്രം ക്യാമ്പിൽ ചേർന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ സി കെ വിനീത് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല.

ഈസ്റ്റ് ബംഗാൾ സ്ട്രൈക്കർ ജെജെ ഇന്നും ആദ്യ ഇലവനിൽ എത്തിയില്ല. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ബൽവന്തിനെ തന്നെ നിലനിർത്താൻ ആണ് റോബി ഫൗളർ തീരുമാനിച്ചിരിക്കുന്നത്. മുംബൈ സിറ്റി നിരയിൽ അഹ്മദ് ജഹു തിരികെയെത്തി. ഒഗ്ബെചെ ഇന്ന് ബെഞ്ചിൽ ആണ്.Img 20201201 Wa0021

Img 20201201 Wa0020

Advertisement